
കൊച്ചി: സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണും. കൊച്ചിയിൽ കർദിനാൾ മാർ റാഫേൽ തട്ടിലുമായാണ് ആദ്യ കൂടിക്കാഴ്ച. ഓർത്തഡോക്സ് സഭാധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ പരിപാടിയിൽ വിനയ്കുമാർ സക്സേന മുഖ്യാഥിതിയായി പങ്കെടുക്കും.
നാളെ തിരുവനന്തപുരത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയെയും കാണും. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്റണിക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സ്വീകരണം നൽകിയിരുന്നു. അനിൽ ആന്റണിക്ക് പൂർണ പിന്തുണ നൽകുമെന്നാണ് സഭാ നേതൃത്വം അറിയിച്ചത്. ഇതിന് പിന്നാലെയാണ് കൂടുതൽ ക്രൈസ്തവ സഭാ നേതൃത്വങ്ങളെ സന്ദർശിക്കുന്നത്.