
Jul 26, 2025
10:19 AM
തൃശ്ശൂർ: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് ആന കിണറ്റില് വീണത്. മണിക്കൂറുകളോളം ആന കിണറ്റിൽ കിടന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങള് ആരംഭിച്ചെങ്കിലും ആനയുടെ ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല.
വലിയ കൊമ്പും വിടർന്ന മസ്തകവും ഉള്ള ആനയാണ് കിണറ്റില് വീണത്. മസ്തകത്തിന് പരിക്കേറ്റതായി സംശയമുണ്ട്. വീഴ്ചയുടെ ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ജഡം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.