
/topnews/kerala/2024/04/23/pinarayi-vijayan-is-safe-under-sangh-parivar-said-v-t-balram
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസങ്ങള് ഏല്ക്കുന്നയാളല്ല ഇന്നത്തെ രാഹുല് ഗാന്ധിയെന്ന് കോണ്ഗ്രസ് നേതാവ് വി ടി ബല്റാം. ബിജെപിയുടെ ഐടി സെല്ല് പോലും രാഹുലിനെതിരായ പദപ്രയോഗങ്ങള് ഉപേക്ഷിച്ചു. അത്രത്തോളം ജനമനസ്സുകളില് രാഹുല് വളര്ന്നുകഴിഞ്ഞുവെന്നും വി ടി ബല്റാം പറഞ്ഞു.
'പിണറായിയുടെ പരിഹാസങ്ങള് ഏല്ക്കുന്നയാളല്ല ഇന്നത്തെ രാഹുല് ഗാന്ധി. ബിജെപിയുടെ ഐടി സെല്ല് പോലും രാഹുലിനെതിരായ പദപ്രയോഗങ്ങള് ഉപേക്ഷിച്ചുകഴിഞ്ഞു. രാഹുല് ഗാന്ധി അതിനപ്പുറത്തേക്ക് ഇന്ത്യന് ജനമനസ്സുകളില് വളര്ന്നുകഴിഞ്ഞുവെന്നത് അവര് അംഗീകരിക്കുന്നു. പിണറായി വിജയന് പറയുമ്പോള് എനിക്ക് ഓര്മ്മപ്പെടുത്താനുള്ളത് 10 വര്ഷം മുമ്പത്തെ തിരഞ്ഞെടുപ്പില് എന് കെ പ്രേമചന്ദ്രന് എംപിക്കെതിരെ പിണറായി വിജയന് നടത്തിയ പ്രസ്താവനയാണ്. പത്ത് വര്ഷത്തിനിപ്പുറം എന്കെ പ്രേമചന്ദ്രന്റെ പേരിനൊപ്പമല്ല ആ വാക്ക് കൂട്ടി ഉപയോഗിക്കുന്നത് മറിച്ച് പിണറായി വിജയന്റെ പേരിനൊപ്പമാണ്. അത് മനസ്സിലാക്കി വെച്ചാല് നല്ലതാണ്.' റിപ്പോര്ട്ടര് ടി വിയോടാണ് വി ടി ബല്റാമിന്റെ പ്രതികരണം.