യുഡിഎഫ് കേന്ദ്രീകരിക്കുന്നത് എൽഡിഎഫിനെ തകർക്കാന്: സീതാറാം യെച്ചൂരി

ആർഎസ്എസിനെ പേടിക്കുന്നവർ അല്ല കമ്മ്യൂണിസ്റ്റ്കാർ. പകുതിയോളം കോൺഗ്രസ് ബിജെപിയായി മാറിയെന്ന് യെച്ചൂരി പരിഹസിച്ചു

dot image

കൊല്ലം: യുഡിഎഫ് കേന്ദ്രീകരിക്കുന്നത് എൽഡിഎഫിനെ തകർക്കാനെന്ന് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നു. ആർഎസ്എസിനെ പേടിക്കുന്നവർ അല്ല കമ്മ്യൂണിസ്റ്റ്കാർ. പകുതിയോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയായി മാറിയെന്ന് യെച്ചൂരി പരിഹസിച്ചു.

'ഡൽഹിയിൽ ഈ പാർട്ടി അറിയപ്പെടുന്നത് പുതിയ ബിജെപി എന്നാണ്. ബിജെപി മതം മാനദണ്ഡം ആക്കുന്നതിനെതിരെ ശബ്ദം ഉയർത്തുന്നത് ഇടതുപക്ഷം ആണ്. കശ്മീർ വിഷയത്തിൽ കോടതിയിൽ പോയത് സിപിഐഎം ആണ്. ആദ്യമായി ശ്രീനഗറിൽ പോകാൻ കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്.
2019 ൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിന് പോലും കശ്മീർ പോകാൻ കഴിഞ്ഞില്ല', സീതാറാം യെച്ചൂരി പറഞ്ഞു.

ഇഡിയെ വിട്ടു പേടിപ്പിച്ചപ്പോഴും ആദ്യം എത്തിയത് സിപിഐഎം ആണ്. നേതാവ് അല്ല രാഷ്ട്രീയം ആണ് പ്രധാനമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഏറ്റവും കൂടുതൽ അപലപിക്കേണ്ട സംസ്കാരം ആണ് കോൺഗ്രസിന്റേത്.
തിരെഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടും പ്രതികരിച്ചില്ല.
ബിജെപി നവമി ദിവസത്തിൽ വർഗീയത ഉയർത്തി വോട്ട് പിടിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നും ചെയ്യുന്നില്ലെന്നും സീതാറാം യെച്ചൂരി വിമർശിച്ചു.

'എല്ലാ പൊതു മേഖല സ്ഥാപനങ്ങളും സ്വകാര്യവൽക്കരിച്ചു.
കോർപറേറ്റുകളുടെ 16 ലക്ഷം കോടി ലോണുകൾ എഴുതി തള്ളി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സമ്പന്നർ സമ്പന്നരായി തുടർന്നു. പാവങ്ങൾ പാവങ്ങൾ ആയും തുടരുന്നു. 42 ശതമാനം വരുന്ന തൊഴിൽ ഇല്ലാത്തവർ ബിരുദധാരികൾ ആണ്. ഹൌസ് ഹോൾഡ് സേവിങ്സ് കുറഞ്ഞുവരുന്നു. വീടുകളിൽ എല്ലാം കടം വാങ്ങി ആണ് കഴിയുന്നത്', സീതാറാം യെച്ചൂരി പറഞ്ഞു.

ഇലക്ട്രൽ ബോണ്ട് സിപിഐഎം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇലക്ട്രൽ ബോണ്ട് വഴി പണം വാങ്ങാത്ത ഒരേയൊരു പാർട്ടി സിപിഐഎം ആണ്. നഷ്ടം നേരിടുന്ന കമ്പനികൾ എങ്ങനെ ഇലക്ട്രൽ ബോണ്ട് വഴി പണം നൽകി. മൂന്ന് രീതിയിൽ ആണ് ഇലക്ട്രൽ അഴിമതി നടത്തിയതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അതിൽ ഭീഷണിയുടെ വഴിയാണ് ഒന്ന്. ഡീൽ മേക്കിങ് വഴി ആണ് അടുത്തത്. ബോണ്ട് വാങ്ങിയാൽ പകരമായി ഗവണ്മെന്റ് കോൺട്രാക്ട് നൽകും. മൂന്ന് നഷ്ടം നേരിടുന്ന കമ്പനികൾ എങ്ങനെ ഇലക്ട്രൽ ബോണ്ട് വഴി പണം നൽകിയെന്നതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പിഎം കെയർ വഴി 10,000 കോടി രൂപയാണ് കൊള്ളയടിക്കുന്നത്.
ബിജെപി കേരളത്തിൽ ഒരു സീറ്റിലും വിജയിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ആണ് ബിജെപി ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായപ്പോൾ കേരളത്തിലെ ജനങ്ങൾ ആണ് രാജ്യത്തിനു മാതൃക കാട്ടിയത്. കേരളത്തിൽ ജനക്ഷേമ പദ്ധതികൾ കൊണ്ട് വന്നത് എൽഡിഎഫ് ആണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യം സംരക്ഷിക്കുന്നതിനു വേണ്ടി ഇടതു പക്ഷത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image