
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കൾക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് മുൻപിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പരുക്കേറ്റ ഷീബയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നത് കണ്ട് രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
ജോലിക്കിടയിൽ കാണാതായിട്ട് രണ്ടുദിവസം; പോസ്റ്റ് ഓഫീസ് ജീവനക്കാരൻ സൂപ്രണ്ട് ഓഫീസില് മരിച്ച നിലയിൽ