കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിലുള്ള ബന്ധമെന്ത്?; കുഴൽനാടന്റെ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി

സിഎംആർഎൽ- ടി വീണ ബന്ധത്തിൽ വ്യക്തത വേണമെന്നും വിശദീകരിക്കണമെന്നും മാത്യുവിന്റെ അഭിഭാഷകനോട് കോടതി

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ചോദ്യങ്ങളുമായി തിരുവനന്തപുരം വിജിലൻസ് കോടതി. കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിലുള്ള ബന്ധമെന്താണെന്നും ഇവർ തമ്മിലുള്ള കരാർ എന്തായിരുന്നുവെന്നും കോടതി ചോദിച്ചു.

സിഎംആർഎൽ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് എക്സാലോജിക്കിന് എന്ത് ആദായം ലഭിക്കുന്നുവെന്നും കോടതി ചോദിച്ചു. സിഎംആർഎൽ- ടി വീണ ബന്ധത്തിൽ വ്യക്തത വേണമെന്നും വിശദീകരിക്കണമെന്നും മാത്യുവിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട ഹർജിക്കാൻ പിന്നീട് കോടതിയിൽ നിലപാട് മാറ്റിയിരുന്നു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു നിലപാട് മാറ്റം. ഈ ആവശ്യത്തിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുക. ഹർജിയിലെ ആരോപണങ്ങള് മറ്റ് രണ്ട് കോടതികള് പരിശോധിച്ച് തള്ളിതാണെന്നും, ആദായനികുതി സെറ്റിൽമെറ്റ് ബോർഡിൻറ് ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസിന് കഴിയില്ലെന്നും വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, എക്സാലോജിക്കുമായുള്ള ഇടപാടിലെ ഇഡി നടപടികൾക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥരും, എം ഡി ശശിധരൻ കർത്തയും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിൻ്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. വിഷയത്തിൽ ഇഡി ഇന്ന് കോടതിയിൽ വിശദീകരണം നൽകും.

dot image
To advertise here,contact us
dot image