
എറണാകുളം: ആലുവയിൽ നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ മുഖ്യ തപാൽ ഓഫീസിലെ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്റർ കെ ജി ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തടം സ്വദേശിയാണ് മരിച്ച കെ ജി ഉണ്ണികൃഷ്ണൻ.
പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെ സ്റ്റോർ മുറിയിലാണ് ഉണ്ണികൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തിയത്. 16 ന് രാവിലെ ജോലിക്കെത്തിയ ഉണ്ണികൃഷ്ണനെ 11 മണിയോടെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ വളരെ അധികം മാനസിക സമ്മർദ്ദത്തിലായിരുന്നു വെന്നാണ് ലഭിക്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്.
പ്രണയത്തിൽ നിന്ന് പിന്മാറിയതിന് യുവതിയെ കുത്തിക്കൊന്നു; പ്രതിയെ അടിച്ച് കൊന്ന് യുവതിയുടെ അമ്മ(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)