അടിവയറ്റില് ചട്ടുകം വെച്ച് പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു;ഏഴ് വയസ്സുകാരനെ ആക്രമിച്ച് രണ്ടാനച്ഛന്

ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനില് കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്.

dot image

തിരുവനന്തപുരം: ആറ്റുകാലില് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്ദനം. അടിവയറ്റില് ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്റ്റ് കൊണ്ട് അടിച്ചും മകനെ ആക്രമിച്ച രണ്ടാനച്ഛന് അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസമായി അനു കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് വിവരം. പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനില് കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്.

അച്ഛന് അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന് പറയുന്നു. നോട്ട് എഴുതാത്തതിനാണ് മര്ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില് അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയില് എടുത്തു.

ഒരുവര്ഷമായി രണ്ടാനച്ഛന് കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് ബന്ധു റിപ്പോര്ട്ടറിനോട് പറഞ്ഞു. അമ്മയാണ് കുട്ടിയുടെ കുറ്റങ്ങള് അച്ഛനോട് പറഞ്ഞ് ഉപദ്രവിപ്പിച്ചതെന്നും ബന്ധു പറഞ്ഞു.

dot image
To advertise here,contact us
dot image