'ആരെ കൊല്ലാനാണ് ബോംബുകള് ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല് മാങ്കൂട്ടത്തില്

'ഉത്തരം പറയിക്കും വരെ ചോദ്യങ്ങള് ചോദിക്കണമല്ലോ'

dot image

കൊച്ചി: സിപിഐഎമ്മിനെതിരെ യൂത്ത് കോണ്ഗ്രസ് നേതാവ് രാഹുല് മാങ്കൂട്ടത്തില്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനവും ബോംബ് നിര്മ്മാണ വസ്തുക്കള് പിടിച്ചെടുത്തതും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം. ആരെ കൊല്ലാനാണ് ബോംബുകള് നിര്മ്മിക്കുന്നതെന്ന് രാഹുല് ഫേസ്ബുക്ക് പോസ്റ്റില് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്ണരൂപം:

ഉത്തരം പറയിക്കും വരെ ചോദ്യങ്ങള് ചോദിക്കണമല്ലോ.

സിപിഐഎം നേതൃത്വത്തോടും സിപിഐഎം സ്ഥാനാര്ത്ഥിയോടുമാണ്,

നിങ്ങളുടെ രണ്ട് ഏരിയ കമ്മിറ്റികള്ക്ക് കീഴിലെ ഇന്നത്തെ ബോംബ് വിശേഷം അറിഞ്ഞല്ലോ?

1. പാനൂര് ഏരിയ കമ്മിറ്റിക്ക് കീഴില് പ്രവര്ത്തിക്കുന്ന മൂന്ന് പേരെ കൂടി ബോംബ് നിര്മ്മാണ കേസില് അറസ്റ്റ് ചെയ്തു.

2. ഒഞ്ചിയം ഏരിയ കമ്മിറ്റിക്ക് കീഴില് നിങ്ങളുടെ പ്രവര്ത്തകരില് നിന്ന് ബോംബ് നിര്മ്മിക്കാനാവശ്യമായ 10 കിലോ സ്ഫോടക വസ്തു പിടികൂടിയിരുന്നു.

ഇനി പറ,

ഞങ്ങളില് ആരെ കൊല്ലാനാണ് നിങ്ങളീ ബോംബുകള് ഉണ്ടാക്കിക്കൂട്ടുന്നത്?

dot image
To advertise here,contact us
dot image