
/topnews/kerala/2024/04/18/confused-after-drinking-grape-juice-four-people-sought-treatment
പാലക്കാട്: അലനല്ലൂര് എടത്തനാട്ടുകരയില് മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് മൂന്നുപേര് ചികിത്സ തേടി. ഇതില് നാലു വയസ്സുകാരിയും ഉള്പ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), മകന്റെ ഭാര്യ ഷറിന് (23), ഇവരുടെ മകളും നാലു വയസ്സുകാരിയുമായ ഹൈറ മറിയം എന്നിവരെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
അലനല്ലൂരിലെ ഒരു കടയില് നിന്നും വാങ്ങിയ മുന്തിരി ഉപയോഗിച്ചാണ് ഇവര് വീട്ടില് നിന്ന് ജ്യൂസ് ഉണ്ടാക്കിയത്. ജ്യൂസ് കഴിച്ചയുടന് ചര്ദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന് സമീപത്തെ ക്ലിനിക്കിലും തുടര്ന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.