
May 18, 2025
08:51 PM
മലപ്പുറം: സമസ്തയ്ക്ക് ഒരു രാഷ്ട്രീയ പാര്ട്ടിയോടും പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ അധ്യക്ഷന് ജിഫ്രി മുത്തുക്കോയ തങ്ങള്. അത് പൂര്വിക നിലപാടാണ്, അതില് മാറ്റമില്ല. വ്യക്തികള്ക്ക് അവര്ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പ്രവര്ത്തനങ്ങള് നടത്താം. അതിന് സമസ്തയുടെ പേര് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
ഏതെങ്കിലും മുന്നണിക്കോ പാര്ട്ടിക്കോ അനുകൂലമായോ പ്രതികൂലമായോ സമസ്തയുടെ പേര് ഉപയോഗിച്ച് തെരെഞ്ഞെടുപ്പ് പ്രചാരണം നടത്താനോ പ്രവര്ത്തിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.