ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; യുവാവിന് ദാരുണാന്ത്യം

ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ സേലത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dot image

തിരുവില്വാമല :ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വീണു ഗുരുതരമായി പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. മലേശമംഗംലം കോട്ടാട്ടുകുന്ന് നിധിൻനാണ് (കുട്ടു-26) മരിച്ചത്.

പാലക്കാട് ലക്കിടി മൺപറമ്പിൽ രഞ്ജിത്ത് (33) ട്രെയിനിൽ നിന്ന് വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ സേലത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സേലത്തിനടുത്തു സോളാർപേട്ട സ്റ്റേഷനു സമീപത്താണു വെള്ളിയാഴ്ച രാത്രി എട്ടരയോടെ അപകടം നടന്നത്.വിഷു അവധിക്കു നാട്ടിലേക്കു വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. സംസ്കാരം ഇന്നു പാമ്പാടി പൊതു ശ്മശാനത്തിൽ നടക്കും.

dot image
To advertise here,contact us
dot image