പി ജയരാജൻ്റെ ‘വെണ്ണപ്പാളി’ പരാമർശം കെകെ ശൈലജ പിന്തുണക്കുന്നുണ്ടോ?വ്യക്തമാക്കണം; ഡിസിസി പ്രസിഡൻ്റ്

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാനൂരിൽ സിപിഐഎമ്മുകാര് ബോംബുണ്ടാക്കിയതെന്ന പൊലീസിന്റെ റിപ്പോർട്ട് ഗൗരവമുള്ളതാണ്

dot image

കോഴികോട്: യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പിന്തുണയർപ്പിച്ച് പ്രകടനത്തിനെത്തിയ സഹോദരിമാരെ ‘വെണ്ണപ്പാളികൾ’ എന്ന് അധിക്ഷേപിച്ച് പി ജയരാജൻ നടത്തിയ പ്രസ്താവന എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ.

അദ്ദേഹത്തിെന്റെ പ്രസ്താവന പിന്തുണക്കുന്നില്ലെങ്കിൽ പരസ്യമായി തള്ളികളയാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഈ പരാമർശത്തിലൂടെ പി ജയരാജൻ സ്ത്രീത്വത്തെയാണ് അപമാനിച്ചിരിക്കുന്നതെന്നും കെ പ്രവീൺകുമാർ ആരോപിച്ചു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാനൂരിൽ സിപിഐഎമ്മുകാര് ബോംബുണ്ടാക്കിയതെന്ന പൊലീസിന്റെ റിപ്പോർട്ട് ഗൗരവമുള്ളതാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിർമാണം നടന്നത്. തോൽകുമെന്ന ഭയമാണ് പാർട്ടി ഇത്തരം പ്രവർത്തികൾ ചെയ്യാൻ കാരണം. ‘ബോംബ് രാഷ്ട്രീയം നാടിനാപത്ത്’ എന്ന മുദ്രാവാക്യമുയർത്തി പാനൂരിൽ ഏപ്രിൽ 17-ന് രാവിലെ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിഷേധസദസ്സ് സംഘടിപ്പിക്കുമെന്നും കെ പ്രവീൺകുമാർ പറഞ്ഞു.

മലപ്പുറം ചങ്ങരംകുളത്തെ വാഹനാപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
dot image
To advertise here,contact us
dot image