കോട്ടയത്ത് ഏഴുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

ശനിയാഴ്ച ഉച്ചകഴിഞ്ഞ് വാടക വീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു

dot image

കോട്ടയം: പൈക ഏഴാംമൈലിൽ പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വാടക വീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം. ഉരുളികുന്നം എസ്ഡിഎൽപി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.

dot image
To advertise here,contact us
dot image