
May 19, 2025
11:52 AM
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ബിമൽ റോയ് അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റാണ്. ഏറെ കാലം ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ബ്യൂറോ ചീഫ് ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലം സ്വദേശിയാണ്. ദൂരദർശനിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. സീ ടിവി, കൈരളി എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. വീണ ബിമൽ ആണ് ഭാര്യ.