
പാലക്കാട്: പട്ടാപ്പകല് യുവതിയെ കസേരയില് കെട്ടിയിട്ട് കവര്ച്ച. ആനക്കര വട്ടംകുളത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്റെ മരുമകള് രേഷ്മയെയാണ് കസേരയില് കെട്ടിയിട്ട് സവര്ണ്ണാഭരണങ്ങള് കവര്ന്നത്.
കെട്ടിയിട്ട് രേഷ്മയുടെ ശരീരത്തില് ധരിച്ചതും ബാഗില് സൂക്ഷിച്ചതുമായ സ്വര്ണ്ണാഭരണങ്ങളാണ് കവര്ന്നത്. അശോകന് ആശുപത്രിയില് ചികിത്സയിലാണ്. രേഷ്മയുടെ അമ്മ കുളിച്ചുകൊണ്ടിരിക്കെ അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ കസേരയില് കെട്ടിയിട്ടാണ് കവര്ച്ച നടത്തിയത്. 15 പവനിലേറെ സ്വര്ണ്ണാഭരണങ്ങള് കവര്ന്നതായാണ് പ്രാഥമിക വിവരം. ഗ്ലൗസും മാസ്കും കണ്ണടയും ധരിച്ചാണ് മോഷ്ടാവെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.