
കോഴിക്കോട്: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കണ്സ്യൂമര് ഫെഡിൻ്റെ ഉത്സവ ചന്തകൾ ആരംഭിച്ചു. പതിമൂന്ന് ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ വാങ്ങാം. സംസ്ഥാനത്ത് മുന്നൂറോളം ചന്തകളാണ് ആരംഭിച്ചത്. ഈ മാസം പതിനെട്ട് വരെ ഉത്സവ ചന്തകൾ പ്രവർത്തിക്കും. സപ്ലൈകോയിൽ ലഭ്യമാകുന്ന 13 സബ്സിഡി ഇനങ്ങളും ഇവിടെ ലഭിക്കും. വിതരണത്തിന് നിയന്ത്രണങ്ങളുമുണ്ട്.
സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. ഉത്സവ ചന്ത തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്ദ്ദേശം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ റംസാൻ-വിഷു ചന്തകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചതോടെ കണ്സ്യൂമര്ഫെഡ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.