കേരളം ആവശ്യപ്പെട്ടത് 5000 കോടി, അനുവദിച്ചത് 3000 കോടി; കടമെടുപ്പിന് കേന്ദ്രാനുമതി

പ്രതിസന്ധിക്ക് താല്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തല്

dot image

തിരുവനന്തപുരം: സംസ്ഥാനത്തിന് കടമെടുപ്പിന് കേന്ദ്രാനുമതി. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല് 3000 കോടി കടമെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പുതിയ സാമ്പത്തിക വര്ഷത്തില് ആദ്യമായാണ് സംസ്ഥാനം വായ്പാ പരിധിയില് നിന്ന് മുന്കൂര് കടമെടുക്കുന്നതിന് അനുമതി ചോദിച്ചത്. ഈ സാമ്പത്തിക വര്ഷം 37,000 കോടി രൂപ കടമെടുക്കാന് കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രസര്ക്കാര് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓരോ പാദത്തിലും കടമെടുക്കാന് കേന്ദ്രസര്ക്കാര് പ്രത്യേകം അനുമതി നല്കിയാല് മാത്രമേ റിസര്വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ. മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്. എന്നാല് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മുന്കൂര് കടമെടുക്കാനുള്ള അനുമതി സംസ്ഥാനം തേടിയത്. ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിലും പ്രതിസന്ധിക്ക് താല്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തല്.

dot image
To advertise here,contact us
dot image