പെന്ഷന്കാര്ക്ക് ആശ്വാസം; ചൊവ്വാഴ്ച മുതല് ക്ഷേമപെന്ഷന് രണ്ട് ഗഡു വീട്ടിലെത്തും

പെന്ഷന് വൈകുന്നത് തിരഞ്ഞെടുപ്പില് അടക്കം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് സര്ക്കാര് നടപടി

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ ക്ഷേമപെന്ഷനുകളുടെ വിതരണം ചൊവ്വാഴ്ച മുതല്. രണ്ട് ഗഡുക്കളാണ് വിതരണം ചെയ്യുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു.

പെന്ഷന് വൈകുന്നത് തിരഞ്ഞെടുപ്പില് അടക്കം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് സര്ക്കാര് നടപടി. ഏഴ് മാസത്തെ ക്ഷേമപെന്ഷന് കുടിശ്ശികയാണുണ്ടായിരുന്നത്. ചൊവ്വാഴ്ച രണ്ട് ഗഡുക്കള് കൂടി നല്കിയാലും ഏപ്രിലേത് അടക്കം അഞ്ച് മാസത്തെ പെന്ഷന് ഇനിയും കുടിശ്ശികയുണ്ട്.

പെന്ഷന് കൊടുക്കുന്ന സര്ക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വിമര്ശിച്ചിരുന്നു. ഇത്രയും പേര്ക്ക് ക്ഷേമ പെന്ഷന് കൊടുക്കുന്നത് ധൂര്ത്തല്ല. പെന്ഷന് 1600 രൂപയില് തന്നെ നില്ക്കണം എന്നല്ല സര്ക്കാര് കാണുന്നത്. പെന്ഷന് ഇനിയും ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്ഷം പെന്ഷന് നല്കാന് 11,000 കോടി രൂപ വേണം. ഇത് പൂട്ടിക്കുകയാണ് കേന്ദ്രസര്ക്കാരിന്റെ ലക്ഷ്യം. അതിന് വേണ്ടി ആദ്യം ചെയ്തത് പെന്ഷന് കമ്പനി സ്തംഭിപ്പിക്കലായിരുന്നുവെന്നും മുഖ്യമന്ത്രി വിമര്ശിച്ചിരുന്നു.

dot image
To advertise here,contact us
dot image