
കൊച്ചി: വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി. സുരേഷ് ഗോപി പ്രതിയായ പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി എറണാകുളം എസിജെഎം കോടതിയെയാണ് സമീപിച്ചിരുന്നത്. പുതുച്ചേരിയില് വ്യാജ വിലാസത്തില് വാഹനം രജിസ്റ്റര് ചെയ്തു. ഇതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. കേസിന്റെ വിചാരണ നടപടികള് മെയ് 28ന് ആരംഭിക്കും.