സിദ്ധാർത്ഥൻ്റെ മരണം; നടപടിക്രമങ്ങൾ വൈകിയതിൽ വിശദീകരണം തേടി ആഭ്യന്തര സെക്രട്ടറി

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ നൽകാൻ നിർദ്ദേശം നൽകി

dot image

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടപടിക്രമങ്ങൾ വൈകിയതിൽ വിശദീകരണം തേടി ആഭ്യന്തര സെക്രട്ടറി. ഡിജിപിയോടാണ് വിശദീകരണം തേടിയത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ നൽകാനും നിർദ്ദേശം നൽകി.

സിദ്ധാർത്ഥന്റെ മരണത്തിൽ മൂന്ന് പേരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി കെ, സെക്ഷൻ ഓഫിസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവർക്കാണ് സസ്പെൻഷൻ. പെർഫോമ റിപ്പോർട്ട് സിബിഐക്ക് നൽകാൻ വൈകിയതിലാണ് നടപടി. പെർഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

ഇതിനിടെ സിദ്ധാർത്ഥൻ്റെ മണരത്തിൽ പിഎം ആർഷോക്കെതിരെ കേസെടുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. റാഗിങ്ങിന് ഇരയായ കാലയളവിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ ഹോസ്റ്റലിൽ സ്ഥിരം സന്ദർശകനായിരുന്നുവെന്നും സിദ്ധാർത്ഥന് നേരെയുണ്ടായ അക്രമത്തിന് ആർഷോ ഉത്തരവാദിയാണെന്നും ആർഷയെ കേസിൽ പ്രതിചേർക്കണമെന്നുമായിരുന്നു സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശിന്റെ ആവശ്യം.

സിദ്ധാർത്ഥിൻ്റെ അച്ഛൻ്റെ പ്രതികരണം വൈകാരിക തലത്തിൽ നിന്നും ഉടലെടുത്തത്, കുടുംബത്തിനൊപ്പം; പിഎം ആർഷോ
dot image
To advertise here,contact us
dot image