പാനൂർ സ്ഫോടനം: പൊട്ടാത്ത ബോംബ് കണ്ടെടുത്തു; നിർവീര്യമാക്കുന്നു

ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ പൊട്ടിച്ച് നിർവീര്യമാക്കുകയാണ്

dot image

കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് കണ്ടെടുത്തു. ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ പൊട്ടിച്ച് നിർവീര്യമാക്കുകയാണ്. പാനൂര് കൈവേലിക്കല് മുളിയാത്തോട് രാത്രി ഒരു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് നിര്മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്.

അപകടത്തില് സിപിഐഎം ലോക്കല് കമ്മിറ്റി അംഗത്തിന്റ മകന് കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില് പരിക്കേറ്റ സിപിഐഎം പ്രവര്ത്തകരില് ഒരാള് മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന് ആണ് മരിച്ചത്. സ്ഫോടനത്തിൽ ഷെറിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്ക്കായിരുന്നു സ്ഫോടനത്തില് പരിക്കേറ്റത്.

സ്ഫോടനം സമഗ്രമായി അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവും യുിഡഎഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരൻ പറഞ്ഞിരുന്നു. സ്ഫോടനം നടന്നത് ബോംബ് നിർമ്മാണത്തിനിടെയാണ്. സ്ഫോടനത്തിൽ സിപിഐഎം പ്രവർത്തകന് പരിക്ക് പറ്റിയതും ഒരാൾ മരിച്ചതും ഗൗരവകരമാണ്. ബോംബ് നിർമ്മാണത്തിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. തിരഞ്ഞെടുപ്പിന് മുന്നേയാണ് സംഭവം നടക്കുന്നത്. സ്ഫോടനത്തെ കുറിച്ച് കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image