
May 23, 2025
08:01 PM
കൊച്ചി: ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. പ്രസാർ ഭാരതിയും തിരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം. ദൂരദർശൻ്റെ സംപ്രേഷണ തീരുമാനം നീട്ടണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. സംപ്രേഷണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമെന്നാന്ന് ഹർജിയിൽ പറയുന്നത്.
ഇന്ന് വൈകിട്ട് എട്ട് മണിക്കാണ് കേരള സ്റ്റോറി ദൂരദര്ശനില് പ്രദര്ശിപ്പിച്ചത്. ദൂരദര്ശന് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വര്ഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സിപിഐഎം വിമര്ശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫും വ്യക്തമാക്കിയിരുന്നു. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദൂരദര്ശന് സിനിമ പരസ്യം ചെയ്തത്.
സുദീപ്തോ സെന് രചനയും സംവിധാനവും നിര്വഹിച്ച ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്ന്നത്. കേരളത്തില് വ്യാപകമായി മതപരിവര്ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില് എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.