പുഴയിൽ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു; പത്തുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

കിഴക്കേകുടിയിൽ ആമിന (60) പേരക്കുട്ടിയായ ഫർഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്

dot image

മുവാറ്റുപുഴ: മൂവാറ്റുപുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു. മൂവാറ്റുപുഴ രണ്ടാർകരയിലാണ് അപകടം നടന്നത്. കിഴക്കേകുടിയിൽ ആമിന (60) പേരക്കുട്ടിയായ ഫർഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

ഇതോടെ അപകടത്തിൽ മരണം രണ്ടായി. പത്തു വയസുകാരി ഹന ഫാത്തിമ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പേരക്കുട്ടികൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം നടന്നത്.

വടകരയിലെ തോൽവി ഭയന്ന് ബോംബ് നിർമ്മാണമെന്ന് കോൺഗ്രസ്; പാർട്ടിക്ക് ബന്ധമില്ലെന്ന് കെ കെ ശൈലജ
dot image
To advertise here,contact us
dot image