മന്ത്രി മുഹമ്മദ് റിയാസ് ചട്ടലംഘനം നടത്തിയെന്ന് യുഡിഎഫ്; നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്ന് മന്ത്രി

മന്ത്രി പ്രസംഗിക്കുന്നതിനിടെ സ്ഥാനാർഥി എളമരം കരീം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക ക്യാമറമാനെ മാറ്റിയത് വിവാദമായിരുന്നു.

dot image

കോഴിക്കോട്: തിരഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച് നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട്ടെ കായിക സംവാദത്തിൽ രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം വാഗ്ദാനം നൽകിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് പരാതി നൽകിയിരുന്നു. ആര് പരാതി നൽകിയാലും സ്റ്റേഡിയം യാഥാർത്ഥ്യമാകും. യുഡിഎഫും എം കെ രാഘവനും വികസനം തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും റിയാസ് ആരോപിച്ചു.

'അവര് ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി'; ദേവിയെയും നവീനെയും കുറിച്ച് സൂര്യ കൃഷ്ണമൂർത്തി

ചട്ടലംഘനം സംബന്ധിച്ച് ഇതുവരെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാൽ മറുപടി നൽകും. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയെ കുറിച്ചാണ് വിശദീകരിച്ചത്. അത് ചട്ടലംഘനമല്ലെന്നും മന്ത്രി വിശദീകരിച്ചു. കോഴിക്കോട് എംപി വികസനം മുടക്കിയാണെന്നും റിയാസ് കുറ്റപെടുത്തി.

dot image
To advertise here,contact us
dot image