
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ്. തങ്ങളുടെ പരാതിയെ തുടര്ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ വിവാദമായ യോഗം നിരീക്ഷിക്കാനെത്തിയതെന്നും യുഡിഎഫ് പറഞ്ഞു.
രാജ്യാന്തര സ്റ്റേഡിയം നിര്മിക്കും എന്ന വാഗ്ദാനമാണ് മന്ത്രി നല്കിയത്. നിരീക്ഷണത്തിനെത്തിയ വീഡിയോ ഗ്രാഫറെ കയ്യേറ്റം ചെയ്ത് ദൃശ്യങ്ങള് മായ്ച്ചു. ഇത് രണ്ടും വലിയ കുറ്റമാണ്. ജാമ്യമില്ലാത്ത കേസ് എടുക്കണം. ദൃശ്യങ്ങള് വീണ്ടെടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
കോണ്ഗ്രസിന് കോഴിക്കോട് മൈക്ക് കെട്ടി വാഹന പ്രചാരണത്തിന് അധികൃതരുടെ അനുമതിയില്ല. ഇതിനെതിരെയും പരാതി കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി നിരന്തരം ചട്ടലംഘനം നടത്തുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണ നോകു കുത്തിയാക്കുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തടയാന് ആര്ക്കാണ് അധികാരം. എല്ഡിഎഫിന് പരാജയ ഭീതിയാണെന്നും യുഡിഎഫ് പറഞ്ഞു.