തൃശ്ശൂരില് ദമ്പതിമാര് വീട്ടിനുള്ളില് മരിച്ച നിലയില്

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

dot image

തൃശ്ശൂര്: തളിക്കുളം ഹാഷ്മി നഗറില് ദമ്പതിമാരെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. നൂല്പാടത്ത് അബ്ദുള് ഖാദര് (85), ഭാര്യ ഫാത്തിമ ബീവി (66) എന്നിവരെയാണ് മരിച്ച നിലയില് കണ്ടത്. ചൊവ്വാഴ്ച രാവിലെ മുതല് വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്പ്പെട്ട സമീപവാസികള് വൈകീട്ട് വീടിന്റെ ജനല് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലില് മരിച്ചു കിടക്കുന്നതാണ് കണ്ടത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

dot image
To advertise here,contact us
dot image