വി മുരളീധരൻ്റെ നോമിനേഷൻ നാളെ; കെട്ടിവെക്കാനുളള പണം നൽകുക യുക്രെയ്നിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾ

ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി എത്തിക്കുക എന്നതായിരുന്നു വിദേശകാര്യവകുപ്പിന്റെ ലക്ഷ്യമെന്ന് മുരളീധരൻ

dot image

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ നാളെ നോമിനേഷൻ നൽകും. രാവിലെ 11 മണിക്കാണ് വരണാധികാരി കൂടിയായ കളക്ടർക്ക് നോമിനേഷൻ നൽകും. തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുളള പണം യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ നൽകും. വിദേശത്തു കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ കഴിഞ്ഞു എന്നത് അഭിമാനമുള്ള കാര്യമെന്ന് വി മുരളീധരൻ പറഞ്ഞു.

വന്ദേഭാരതിൽ ആരംഭിച്ച ധൗത്യമാണ്. 22,000 ത്തിലധികം പേരെ യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ തിരികെ എത്തിക്കാൻ കഴിഞ്ഞു. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി എത്തിക്കുക എന്നതായിരുന്നു വിദേശകാര്യവകുപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂർ വിഷയത്തിലെ ലത്തീൻ സഭയുടെ ദുഃഖവെള്ളി പ്രസംഗത്തോടും കേന്ദ്രമന്ത്രി പ്രതികരിച്ചു. സഭാ നേതാക്കൾ അവരവരുടെ അഭിപ്രായം പറഞ്ഞതായിരിക്കും. പ്രസംഗം കേൾക്കാതെ മറുപടി പറയാൻ പറ്റില്ല. ഇതുവരെ അവരൊന്നും നേരിട്ട് പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുമ്പോൾ ഒന്നും ഇവർ ആശങ്ക അറിയിച്ചിട്ടില്ല. ക്രൈസ്തവ വിഭാഗത്തിന് ആശങ്കയുണ്ടെന്ന് കരുതുന്നില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ആളാണ് പ്രധാനമന്ത്രിയെന്നും മുരളീധരൻ വ്യക്തമാക്കി.

റഷ്യയിൽ അകപ്പെട്ട നാല് പേരിൽ രണ്ട് പേർ ഇന്ത്യൻ എംബസിയിൽ സുരക്ഷിതരാണ്. മറ്റു രണ്ടു പേരെ സുരക്ഷിതരായി എത്തിക്കാൻ റഷ്യൻ സൈന്യത്തിൻ്റെ സഹായത്തോടെ നടപടി സ്വീകരിക്കുന്നു. വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

'കോൺഗ്രസിനെതിരെ നടക്കുന്നത് നികുതി ഭീകരത, ബിജെപിയോട് ആദായനികുതിവകുപ്പിന് മൃദു സമീപനം: ജയറാം രമേശ്
dot image
To advertise here,contact us
dot image