ബിജെപി സ്ഥാനാർത്ഥിയുടെ ചിത്രം വച്ച് ഭാരതി അരി വിതരണം ചെയ്യാൻ ശ്രമം; പരാതിയുമായി സിപിഐഎം

ബിജെപി സ്ഥാനാര്ത്ഥി സി കൃഷ്ണകുമാര് അരിവിതരണം നടത്തുമെന്നായിരുന്ന പോസ്റ്റർ പ്രചരണം.

dot image

പാലക്കാട്: ബിജെപി സ്ഥാനാർത്ഥിയുടെ ചിത്രം ഉപയോഗിച്ച് പാലക്കാട് ഭാരത് അരി വിതരണം നടത്താന് ശ്രമിച്ച ബിജെപിക്കെതിരെ സിപിഐഎം പരാതി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്ക്കെ പദ്ധതി ദുരുപയോഗം ചെയ്യാൻ ബിജെപി ശ്രമിച്ചു എന്നാണ് പരാതി. ബിജെപി സ്ഥാനാര്ത്ഥി സി കൃഷ്ണകുമാര് അരിവിതരണം നടത്തുമെന്നായിരുന്ന പോസ്റ്റർ പ്രചരണം.

സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാക്കൾക്കെതിരെ നിയമനടപടി വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. അരിവിതരണം നിർത്തിവെക്കണമെന്നും ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതിയിൽ സിപിഐഎം ആവശ്യപ്പെട്ടു. സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അരിവിതരണം നടത്തിയില്ല.

കെഎസ്ആര്ടിസിയില് ഗണേഷ് കുമാറിന്റെ 'ട്രയല് റണ്'; ലെയ്ലാന്ഡ് ബസില് 20 കിലോമീറ്റര്
dot image
To advertise here,contact us
dot image