
അഞ്ച് ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചതോടെ പവന് 49000 കടന്നു. ഗ്രാമിന് 6135, പവന് 49080 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115 രൂപയുമായിരുന്നു. ഇതോടെ തിങ്കളാഴ്ച പവന് 49,000 രൂപ ആയിരുന്നു.
മാർച്ച് തുടക്കത്തോടെയാണ് സ്വർണ വില കൂടിയത്. പവന് 46,320 രൂപയായിരുന്നു വില. എന്നാൽ 20 ദിവസം കൊണ്ടാണ് 3120 രൂപ വർധിച്ചത്. മാർച്ച് 21ഓടെ 49,440 രൂപയായി ഉയർന്നു.
ഫെഡറൽ പലിശ നിരക്ക് ഈ വർഷം കുറയ്ക്കുമെന്ന കാരണത്താലാണ് സ്വർണ വില കുതിക്കാൻ കാരണമായത്. കിഴക്കൻ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ തുടരുന്ന സാഹചര്യവും വിലവർധനവിന് ഒരു കാരണമാണ്.
'തിരഞ്ഞെടുപ്പ് മുന്നില് കണ്ടു കൊണ്ട് തന്നെയാണ് ധൃതി പിടിച്ചു കാര്യങ്ങള് ചെയ്യുന്നത്'; ജയപ്രകാശ്