
May 21, 2025
05:03 PM
കൊച്ചി: ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷം എറണാകുളം ജില്ലാ രജിസ്ട്രാറുടേതാണ് നടപടി. മുൻ ഭരണസമിതി 2016 മുതൽ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കി.
നിലവിലെ ഭരണസമിതിയിൽ അഴിമതി ആരോപിച്ചുകൊണ്ട് മുൻ ഭരണ സമിതി അംഗം എൻ മനോജ് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് എറണാകുളം ജില്ലാ രജിസ്ട്രാർ അന്വേഷണം നടത്തി. ഈ അന്വേഷണ റിപ്പോർട്ട് രജിസ്ട്രാർ സർക്കാരിന് കൈമാറി. ഇതോടെേ സർക്കാർ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.