
കാസർകോഡ്: കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരാണ് കേന്ദ്രത്തിൽ നിലവിലുള്ളത്. കേന്ദ്രസർക്കാർ മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും മതനിരപേക്ഷ രാഷ്ട്രത്തെ ആർഎസ്എസ് മതരാഷ്ട്രം ആക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോഡ് നടന്ന സിഎഎ വിരുദ്ധ റാലിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിൻ്റെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സിഎഎ ആരും സാധാരണ ഗതിയിൽ അംഗീകരിക്കുന്നതല്ല. കേരളത്തിൽ മാത്രമല്ല ഇതിനെതിരെ പ്രതിഷേധം നടന്നത്. പരിഷ്കൃത സമൂഹത്തിന് മതാടിസ്ഥാനത്തിലുള്ള പൗരത്വം അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് ലോകം ആകെ തള്ളി പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി വിവാദം: അന്വേഷണം ഊര്ജ്ജിതമാക്കി എസ്എഫ്ഐഒ, രേഖകള് ശേഖരിച്ചു