അനന്തുവിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും; അദാനി ഗ്രൂപ്പ്

അധികൃതർ നേരിട്ടെത്തിയാണ് ഈ കാര്യം അറിയിച്ചത്

dot image

തിരുവനന്തപുരം : അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് അദാനി ഗ്രൂപ്പിൻ്റെ തീരുമാനം. അധികൃതർ നേരിട്ടെത്തിയാണ് ഈ കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന് വലിയ കൈതാങ്ങാവും ഈ തുക. വൈകാതെ തന്നെ ഈ തുക കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ അദാനി ഗ്രൂപ്പ് നഷ്ടപരിഹാര തുക നൽകണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സർക്കാരും ഈ കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് അദാനി ഗ്രൂപ്പ് നേരിട്ടെത്തി ഈ കാര്യം അറിയിച്ചത്.

വിഴിഞ്ഞം അദാനി തുറമുഖത്തേയ്ക്ക് കൊണ്ടുപോയ കല്ല് ടിപ്പറിൽ നിന്ന് തെറിച്ച് വീണാണ് അനന്തു മരിച്ചത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

സർക്കാരിൻ്റെ കടം അഞ്ച് വർഷം കൂടുമ്പോൾ ഇരട്ടിക്കുന്നത് സ്വാഭാവികം: തോമസ് ഐസക്
dot image
To advertise here,contact us
dot image