
തിരുവനന്തപുരം: കോൺഗ്രസിന് വീണ്ടും തിരിച്ചടി. കെ കരുണാകരന്റെ വിശ്വസ്തൻ ആയിരുന്നു തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായരും ബി ജെ പിയിലേക്ക്. പൂജപ്പുര വാർഡ് മുൻ കൗൺസിലർ ആയിരുന്നു മഹേശ്വരൻ നായരാണ് ഇപ്പോൾ കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. പത്മജ വേണുഗോപാലിനും പത്മിനി തോമസിനും പിന്നാലെ മഹേശ്വരൻ നായരുടെയും പാർട്ടി മാറ്റം കോൺഗ്രസിന് തിരിച്ചടിയായി.