
തിരുവനന്തപുരം: സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാ വർമയ്ക്ക്. 'രൗദ്ര സാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം. 15 ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 12 വർഷത്തിന് ശേഷമാണ് ഒരു മലയാളി ഈ പുരസ്കാരത്തിന് അർഹനാകുന്നത്. കെ കെ ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ്. ഏറെ അഭിമാനവും സന്തോഷവുമെന്ന് പ്രഭാ വർമ റിപ്പോർട്ടറിനോട് പ്രതികരിച്ചു.