സ്വർണക്കടത്തിന് സഹായം; കരിപ്പൂര് വിമാനത്താവളത്തില് മൂന്ന് ജീവനക്കാരെ ഡി ആർ ഐ പിടികൂടി

ഡി ആർ ഐയുടെ കൊച്ചി യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.

dot image

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സഹായം നൽകി എന്നാരോപിച്ച് വിമാനത്തിൽ ശുചീകരണ ജോലി ചെയ്യുന്ന മൂന്ന് കരാർ ജീവനക്കാരെ ഡി ആർ ഐ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ സഹായിച്ചതിനാണ് പിടിയിലായത്.

വിമാനത്താവളത്തിന് പുറത്ത് വെച്ച് ആദ്യം ഒരു ജീവനക്കാരൻ പിടിയിലായി. അതിന് പുറമേ രണ്ടു പേരെ കൂടി പൊലീസ് പിടികൂടി. 84 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ ഗ്രാം സ്വർണം കടത്താനാണ് ഇവർ സഹായം നൽകിയത്. മിശ്രിത രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഡി ആർ ഐയുടെ കൊച്ചി യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.

dot image
To advertise here,contact us
dot image