
കൊല്ലം: കൊല്ലം മണ്ഡലം ശരിപക്ഷത്തിനൊപ്പമായിരിക്കുമെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയും നടനുമായ മുകേഷ്. ആ ശരിപക്ഷത്തെ ഇടതുപക്ഷം എന്ന് വിളിക്കാം. കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിൽ നിന്ന് മത്സരിക്കുകയും കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യതയുള്ള നിരവധിപേർ മത്സരിക്കുകയും ചെയ്തപ്പോൾ ഒരു ഫാൾസ് ട്രെൻഡ് വന്നു. അതിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി കേരളത്തിൽ ജനങ്ങൾ പശ്ചാത്തപിക്കുകയും തലതാഴ്ത്തിയിരിക്കുകയുമാണെന്നും റിപ്പോർട്ടർ അശ്വമേധത്തില് മുകേഷ് പറഞ്ഞു.
മുകേഷ് എന്ന വ്യക്തി വ്യായാമത്തിന് പ്രാധാന്യം നൽകുന്നയാളാണോ എന്ന ചോദ്യത്തിന് യോഗയും വ്യായാമവും ചെയ്യുന്ന വ്യക്തിയാണ് താൻ എന്നാണ് മുകേഷിന്റെ മറുപടി. എന്നാൽ താൻ ഒരിക്കലും മസ്കുലറായ വ്യക്തിയല്ല. താനെടുത്തതും തന്നെ തേടി വന്നതുമായ കഥാപാത്രങ്ങൾ ദുഖിതനായ ചെറുപ്പക്കാരൻ, തൊഴിൽരഹിതൻ, നിരാശനായ കാമുകൻ എന്നിങ്ങനെയാണ്. ഈ കഥാപാത്രങ്ങൾ അവസാനം നന്നാകും. കഥയിൽ പ്രയാസപ്പെട്ട ജീവിതമാണ് എന്ന് പറഞ്ഞ് മസ്കുലറായി നിൽക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു മുകേഷിന്റെ രസകരമായ മറുപടി.
പൂക്കോട് കോളേജിലെ റാഗിങ് പരാതി ഒത്തുതീര്പ്പാക്കി; തെളിവുകള് റിപ്പോര്ട്ടറിന്കൊല്ലം മണ്ഡലത്തിന്റെ വികസനങ്ങളെക്കുറിച്ചുളള ചോദ്യങ്ങൾക്ക് ആ വികസനങ്ങളെല്ലാം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നാണ് മുകേഷിന്റെ മറുപടി. 'ആരോഗ്യത്തിന് മലയാളികൾ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പണ്ട് ഞാൻ അഭിനയിച്ച ഒരു സിനിമയിൽ എന്റെ കഥാപാത്രം രാവിലെ ട്രാക്ക് സൂട്ട് അണിഞ്ഞ് ഗ്രാമത്തിലൂടെ ഓടുമ്പോൾ ആളുകൾ കള്ളൻ എവിടെ എന്ന് ചോദിച്ചുകൊണ്ട് പിറകെ ഓടുന്നു. അതായത് കള്ളനെ പിടിക്കാൻ വേണ്ടി മാത്രമാണ് ഇവർ ഇതിന് മുന്നേ ഓടിയിട്ടുള്ളത്. അത് ഇന്ന് മാറി. ഇന്ന് ആരോഗ്യത്തിന് എല്ലാവരും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അവർക്കായി 75 ലക്ഷം രൂപ മുടക്കി ആശ്രാമം മൈതാനത്തിൽ വാക്കിങ് ട്രാക്കുണ്ടാക്കി. അതുപോലെ 7000 പേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിൽ നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയം, അതിനപ്പുറത്ത് ചിൽഡ്രൻസ് പാർക്ക്, കുമാരനാശാൻ പുനർജനി പാർക്ക് എന്നിങ്ങനെ കൊല്ലത്തിന്റെ വികസനങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്,' എന്നും മുകേഷ് പറഞ്ഞു.