സിപിഐഎം തിരഞ്ഞെടുപ്പിന് സജ്ജം, ജനം സ്വീകരിക്കുന്നത് ആവേശത്തോടെ: മുകേഷ്

മരണം അല്ലെങ്കിൽ വിജയം എന്നതല്ല തൻ്റെ രീതിയെന്നും ജീവിച്ചിരിക്കുമ്പോൾ വിജയിക്കുക എന്നതാണ് രീതിയെന്നും മുകേഷ്

dot image

കൊല്ലം: ഏത് ദിവസമാണേലും ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കൊല്ലം മണ്ഡലം സിപിഐഎം സ്ഥാനാർത്ഥി എം മുകേഷ്. ഇടതുപക്ഷം പരിപൂർണ്ണ സജ്ജമാണ്. ജനങ്ങളുടെ ആദ്യ പ്രതികരണം തനിക്ക് അനൂകൂലമാണെന്നും മുകേഷ് പറഞ്ഞു. ആവേശത്തോടെയാണ് ജനം സ്വീകരിക്കുന്നത്. മരണം അല്ലെങ്കിൽ വിജയം എന്നതല്ല തൻ്റെ രീതിയെന്നും ജീവിച്ചിരിക്കുമ്പോൾ വിജയിക്കുക എന്നതാണ് രീതിയെന്നും മുകേഷ് വ്യക്തമാക്കി. താരങ്ങളെ കൊണ്ടുവന്ന് പ്രചരണം നടത്തില്ല. എന്നാൽ അവർ വന്നാൽ സന്തോഷമെന്നും മുകേഷ് കൂട്ടിച്ചേർത്തു. ചാലക്കുടിയിലെ സിപിഐഎം സ്ഥാനാര്ത്ഥി സി രവീന്ദ്രനാഥും തിരഞ്ഞെടുപ്പിന് പൂര്ണ്ണസജ്ജമെന്ന് പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു. തിരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ്ണ ആത്മവിശ്വാസമുണ്ട്. തിയതി ഏതായാലും യുഡിഎഫ് തയ്യാറാണ്. കേരളത്തിൽ 20 ൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ പറഞ്ഞു. ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.

ജമ്മുവില് ലോക്സഭ കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ കാരണങ്ങളാൽ ഒരുമിച്ച് വേണ്ടെന്ന് തീരുമാനം
dot image
To advertise here,contact us
dot image