രണ്ടു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; ഇനി മാസാമാസം പെൻഷനെന്ന് ധനമന്ത്രി

സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കുന്ന 62 ലക്ഷം പേർക്ക് 4800 രൂപവീതം ലഭിക്കും

dot image

തിരുവനനന്തപുരം: ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നേരത്തെ അനുവദിച്ച ഒരു ഗഡു പെൻഷൻ്റെ വിതരണം തുടങ്ങി.ഇതോടെ വിഷുവിന് മുമ്പ് മൂന്ന് ഗഡു പെൻഷൻ എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കിയെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കുന്ന 62 ലക്ഷം പേർക്ക് 4800 രൂപവീതം ലഭിക്കും. മാസാമാസം പെൻഷൻ വിതരണത്തിന് നടപടി ഉറപ്പാക്കിയതായും ധനമന്ത്രി വ്യക്തമാക്കി.

dot image
To advertise here,contact us
dot image