
തൃശ്ശൂർ: അതിരപ്പിള്ളിയിൽ അവശ നിലയിൽ കണ്ട ഗണപതി എന്ന കാട്ടു കൊമ്പൻ സുഖംപ്രാപിക്കുന്നതായി വനം വകുപ്പ് തീറ്റയെടുക്കാനും വെള്ളവും കുടിക്കാനും തുടങ്ങിയതായി വനംവകുപ്പ്. എരണ്ടക്കെട്ട് പ്രശ്നം മാറിയെന്നും വനം വകുപ്പ് അറിയിച്ചു. ആന പൂർണ്ണ ആരോഗ്യവാനാകും വരെ നിരീക്ഷണം തുടരും. കഴിഞ്ഞ ദിവസമാണ് കൊമ്പനെ അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിൽ അവശ നിലയിൽ കണ്ടെത്തിയത്.
മാർച്ച് 12നാണ് അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കൊമ്പനെ അവശനിലയിൽ കണ്ടെത്തിയത്. ആന സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ടെന്നാണ് വിവരം. ആനയക്ക് ശാരീരികമായ അവശതകൾ ഉണ്ടെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ തോട്ടത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ എണ്ണപ്പന തോട്ടത്തിൽ രണ്ട് ആനകൾ ചരിഞ്ഞിട്ടുണ്ട്