ഒരു തലയും നാല് കാലും, 'ഇതെന്ത് ജീവി'; കയ്യോടെ പൊക്കി മോട്ടോർവാഹന വകുപ്പ്

കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്..!

dot image

കൊച്ചി: റോഡ് നിയമങ്ങൾ പാലിക്കാതെയും എ ഐ ക്യാമറയെ പറ്റിച്ചും യാത്ര ചെയ്താൽ ഉറപ്പായും പണി കിട്ടുമെന്ന് തെളിയിച്ച് മോട്ടോർ വാഹന വകുപ്പ്. ക്യാമറയെ കബളിപ്പിക്കാൻ സഹയാത്രികന്റെ കോട്ടിനുള്ളിൽ തലയിട്ട് യാത്ര ചെയ്തത് യാത്ര ചെയ്തവരെയാണ് പിടികൂടിയത്. മോട്ടോർ വാഹന വകുപ്പ് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടു. പിഴയടക്കാൻ ബൈക്ക് ഉടമയ്ക്ക് നോട്ടിസ് അയച്ചെന്ന് എംവിഡി പറഞ്ഞു.

'പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ് .അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല....... പക്ഷേ ക്യാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു. കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ..അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?'. ചിത്രത്തിനൊപ്പം മോട്ടോർ വാഹന വകുപ്പ് കുറിച്ചതിങ്ങനെ.

സിഎഎ നടപ്പിലാക്കില്ലെന്നത് വോട്ട് ബാങ്ക് കണ്ണു വച്ചുള്ള പ്രസ്താവന; പിണറായിക്കെതിരെ എം എം ഹസ്സന്
dot image
To advertise here,contact us
dot image