
/topnews/kerala/2024/03/15/g-r-anil-about-ration-mastering
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുകളുടെ മസ്റ്ററിങ് മുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി ജി ആർ അനിൽ. ഇന്ന് 1,76,408 പേരുടെ മസ്റ്ററിങ് നടത്തി. അരി വിതരണം പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നതാണ്. എന്നാൽ 2470 പേർക്ക് അരിവിതരണം നടത്തി. മാർച്ച് 31നകം മസ്റ്ററിങ് പൂർത്തീകരിക്കണമെന്ന നിർബന്ധമില്ല. നാളെയും മറ്റന്നാളും മഞ്ഞ കാർഡിന് മാത്രമാണ് മസ്റ്ററിങ് നടക്കുക. മഞ്ഞ കാർഡുകൾക്ക് മാത്രം ഈ ദിവസം അരിവിതരണം ഉണ്ടാകും. ദീർഘദൂരം യാത്ര ചെയ്ത് വരുന്ന പിങ്ക് കാർഡ് ഉടമകൾക്കും മസ്റ്ററിങ് നടത്തും. പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
ഇ-പോസ് മെഷീന് തകരാറിനെ തുടര്ന്നാണ് മസ്റ്ററിങ് മുടങ്ങിയത്. മസ്റ്ററിങ് മുടങ്ങിയതോടെ റേഷന് കടകള്ക്കും മസ്റ്ററിങ് ക്യാമ്പുകള്ക്കും മുന്നില് കാര്ഡുടമകള് പ്രതിഷേധിച്ചിരുന്നു. റേഷന് വിതരണം നിര്ത്തിവെച്ച് മസ്റ്ററിങ് നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇന്ന് മുതല് ഞായര് വരെയാണ് റേഷന് വിതരണം നിര്ത്തിവെച്ചത്. എല്ലാ മുന്ഗണനാ കാര്ഡ് അംഗങ്ങളും റേഷന്കാര്ഡും ആധാര് കാര്ഡുമായി മസ്റ്ററിങ് നടത്തണമെന്ന് മന്ത്രി ജി ആര് അനില് അറയിച്ചിരുന്നു.
ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന് വിതരണം നിര്ത്തിവെച്ച് മസ്റ്ററിങ് നടത്താന് തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന് കടകളില് അവിടെ തന്നെ വെച്ചും അല്ലാത്ത ഇടങ്ങളില് റേഷന് കടകള്ക്ക് സമീപമുള്ള അങ്കണവാടികള്, ഗ്രന്ഥശാലകള്, സാംസ്കാരിക കേന്ദ്രങ്ങള് തുടങ്ങിയ ഇടങ്ങളിലുമാണ് ക്യാംപുകള് സംഘടിപ്പിച്ചത്. ആധാര്കാര്ഡും റേഷന് കാര്ഡുമാണ് മസ്റ്ററിങിന് വേണ്ടത്.
ഇ-പോസ് മെഷീനുകള് പണിമുടക്കി; സംസ്ഥാനത്ത് റേഷന് മസ്റ്ററിങ് മുടങ്ങി