
തിരുവനന്തപുരം : കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണത്തിൽ പിടിയിലായ ജോമറ്റ് ഇതിന് മുമ്പും കോഴ വാങ്ങിയതായി സംശയം. എം ജി സർവകലാശാല, കണ്ണൂർ സർവകലാശാല കലോത്സവത്തിലും കോഴ വാങ്ങിയിട്ടുണ്ടോ എന്നാണ് സംശയം. പൊലീസ് അന്വേഷണം തട്ടിപ്പ് മാഫിയകളിലേക്ക് നീട്ടിയിട്ടുണ്ട്. പിടിയിലായ മൂവരോടും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൻ്റോൺമെൻ്റ് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
കോഴ വാങ്ങി മത്സരഫലം പ്രഖ്യാപിച്ചു എന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റും ഓഡിയോ ക്ലിപ്പും വിവരങ്ങളും പിടികൂടിയാണ് സംഘടക സമതി ഇടനിലക്കാരൻ ജോമറ്റ് ഉൾപ്പടെ 3 പേരെ കൻ്റോൺമെൻ്റ് പൊലീസിൽ ഏൽപ്പിച്ചത്. എന്നാൽ മറ്റ് സർവ്വകലാശാല കലോത്സവത്തിലും ജോമറ്റ് കോഴ വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.
യൂണിവേഴ്സിറ്റി കോളേജിൻ്റെ മാർഗം കളി പരിശീലകനായിരുന്നു ജോമറ്റ്. എന്നാൽ മാർ ഇവാനിയസ് കോളജിലെ മാർഗം കളി പരിശീലകനായ ജെയിംസിൽ നിന്ന് പണം വാങ്ങി മാർ ഇവാനിയോസിന് അനുകൂലമായി മാർക്കിടാൻ ഷാജി സിബിൻ എന്ന ജഡ്ജിമാരെ സ്വാധീനിച്ചു എന്നാണ് സംഘാടക സമിതി നൽകിയ പരാതിയിലുള്ളത്. ഇതിലൂടെ കലോത്സവങ്ങൾ ഹൈജാക്ക് ചെയ്യുന്ന വലിയ തട്ടിപ്പ് മാഫിയിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്.
'രാഷ്ട്രീയ പശ്ചാത്തലമല്ല യോഗ്യത'; ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി ശുപാര്ശ ചെയ്തു