ഇന്സ്റ്റ ഇന്ഫ്ളുവെന്സര് ഗ്രീഷ്മ ബോസ്സിനെ അമല ഷാജിയുടെ അമ്മ അധിക്ഷേപിച്ചു; പിന്നാലെ വീഡിയോ

ഇത്തിരി ബോധമാവാം എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

dot image

കൊച്ചി: ഇന്സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പ്രശസ്തയായ കണ്ടന്റ് ക്രിയേറ്റര് ഗ്രീഷ്മ ബോസ്സിനെ അധിക്ഷേപിച്ച് മറ്റൊരു ഇന്സ്റ്റഗ്രാം താരത്തിന്റെ അമ്മ. ഇന്സ്റ്റഗ്രാം കണ്ടന്റെ ക്രിയേറ്ററായ അമല ഷാജിയുടെ അമ്മയാണ് ഗ്രീഷ്മ ബോസ്സിനെ അധിക്ഷേപിച്ച് കമന്റിട്ടത്. ഗ്രീഷ്മ ഇന്സ്റ്റഗ്രാമില് പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് അമല ഷാജിയുടെ അമ്മ ബീന ഷാജി ബോഡി ഷെയിം ചെയ്യുന്ന കമന്റ് ഇട്ടത്.

കമന്റിന് ഗ്രീഷ്മ ഇന്സ്റ്റ സ്റ്റോറിയിലൂടെ മറുപടി കൊടുത്തു. നാല് മില്യണിലധികം ഫോളോവേഴ്സ് ഉള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ...ഇത്തിരി ബോധമാവാം എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. പിന്നാലെ ബീന ഷാജി കമന്റ് ഡിലീറ്റ് ചെയ്തു.

വിഷയത്തില് ഗ്രീഷ്മ വീഡിയോയും ചെയ്തു. ചെറുപ്പം മുതലേ ബോഡി ഷെയിമിംഗിന് വിധേയയാവുന്ന വ്യക്തിയാണ് താന് എന്നും എന്നാല് ഇപ്പോള് അത്തരത്തില് ആരെങ്കിലും ചെയ്താല് ശക്തമായി മറുപടി കൊടുക്കുമെന്നും ഗ്രീഷ്മ വീഡിയോയില് പറഞ്ഞു.

dot image
To advertise here,contact us
dot image