
കൽപ്പറ്റ: വയനാട് വീണ്ടും കടുവയിറങ്ങി. മീനങ്ങാടി ചൂരിമലയിൽ കടുവ വളർത്തുമൃഗത്തെ പിടികൂടി. കടുവയ്ക്കായി വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപം കഴിഞ്ഞ ദിവസം കടുവയിറങ്ങിയിരുന്നു. കാർ യാത്രികരാണ് കടുവയെ കണ്ടത്. രണ്ട് കടുവകൾ ഉണ്ടായിരുന്നതായി കാറിലെ യാത്രക്കാർ പറഞ്ഞു. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു.
വയനാട്ടിൽ വന്യമൃഗ- മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നത് വലിയ ചർച്ചയാകുന്നതിനിടെ ജില്ലയിലെ കടുവകളുടെ കണക്ക് വനം വകുപ്പ് പുറത്തുവിട്ടു. 2023ലെ കണക്ക് പ്രകാരം വയനാട്ടിൽ 84 കടുവകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ആറ് എണ്ണത്തിനെ പിടികൂടിയിട്ടുണ്ട്. 2023 ഏപ്രില് മാസം മുതല് ഇതുവരെയായി 3 കടുവകള് മരിച്ചെന്നും വനംവകുപ്പിന്റെ റിപ്പോര്ട്ടില് പറയുന്നു.
വയനാട്ടിൽ ഉള്ളത് 84 കടുവകൾ; വിശദമായ കണക്ക് പുറത്ത് വിട്ട് വനംവകുപ്പ്