മോദിക്ക് പരാജയഭീതി, അതുകൊണ്ടാണ് പല പാർട്ടികളുമായി സഖ്യം ചേരുന്നത്; വിമർശിച്ച് രേവന്ത് റെഡ്ഡി

മോദി പറയുന്നത് ബിജെപി 400 സീറ്റുകൾ ജയിക്കുമെന്നാണ്. പിന്നെന്തിന് നിരവധിപ്പേരുമായി സഖ്യം രൂപീകരിക്കണം

dot image

ഹൈദരാബാദ്: വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി ബിജെപി സഖ്യം രൂപീകരിക്കുന്നതിനെ വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലുങ്ക് ദേശം പാർട്ടിയുമായി ബിജെപി സഖ്യം രൂപീകരിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രേവന്ത് റെഡ്ഡിയുടെ പ്രതികരണം. 400 ലോക്സഭാ സീറ്റുകളും ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ മോദി മറ്റ് പാർട്ടികളുമായി സന്ധി ചേരുന്നതെന്തിനാണെന്നുമാണ് ചോദ്യം.

'മോദി പറയുന്നത് ബിജെപി 400 സീറ്റുകൾ ജയിക്കുമെന്നാണ്. പിന്നെന്തിന് നിരവധിപ്പേരുമായി സഖ്യം രൂപീകരിക്കണം. അദ്ദേഹം അത്ര മികച്ചതാണെങ്കിൽപ്പിന്നെ ഓരോ സംസ്ഥാനത്ത് നിന്നും പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടുന്നത് എന്തിന്. ആന്ധ്രയിൽ ടിഡിപിയുടെ ചന്ദ്ര ബാബു നായിഡു, ബിഹാറിൽ ജെഡിയുവിന്റെ നിതിഷ് കുമാർ, ഒഡീഷയിൽ നവീൻ പട്നായിക്, ഉത്തർപ്രദേശിൽ അപ്നാ ദൾ. ഇവരെയെല്ലാം മോദി കണ്ടു. മഹാരാഷ്ട്രയിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും ശിവസേനയെയും പിരിച്ചത് മോദിയാണ്'. രേവന്തിന്റെ വാക്കുകൾ ഇങ്ങനെ.

രാജ്യത്തെ 140 കോടി ജനങ്ങളും മോദിയെ അകറ്റി നിർത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് മോദി സഖ്യം ഉണ്ടാക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

സിദ്ധാർത്ഥൻ്റെ മരണം എസ്എഫ്ഐ പ്രവർത്തകരുടെ കണ്ണ് തുറപ്പിച്ചില്ല; അഴിഞ്ഞാട്ടം നടത്തുന്നു: വി ഡി സതീശൻ
dot image
To advertise here,contact us
dot image