
കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് പത്മജ വള്ളം മാറി ചവിട്ടിയത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പത്മജയുടേത് കൊടും ചതിയാണ്. കരുണാകരന്റെ പടം വെച്ച് ബിജെപി പ്രചാരണം നടത്തിയത് അവർക്ക് നല്ല നേതാക്കൾ ഇല്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥിത്വത്തിൽ ബിജെപി ബന്ധം ആരോപിക്കുന്നത് പരാജയ ഭീതി മൂലമാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
ഷാഫി വടകരയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ഭരണം ചർച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. വടകര വീണ്ടും കോൺഗ്രസ്സ് -ബി ജെ പി പാക്കേജിന്റെ പരീക്ഷണശാലയാവുകയാണെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചുരുന്നു.
കേരളത്തിൽ കോൺഗ്രസ്-ബിജെപി അന്തർധാര; ബിജെപി ഇവിടെ വിജയിക്കില്ല: എം വി ഗോവിന്ദൻഅതേസമയം, മതേതര രാഷ്ട്രീയത്തിന്റെ ആവശ്യകത ഉയര്ത്തി പിടിക്കാനാണ് വടകരയിലെ സ്ഥാനാര്ത്ഥിത്വമെന്ന് പാലക്കാട് എംഎല്എ കൂടിയായ ഷാഫി പറമ്പില് പറഞ്ഞു. തന്നെ വളര്ത്തിയത് കോണ്ഗ്രസ് പ്രസ്ഥാനമാണ്. പാലക്കാട്ടെ ജനങ്ങള്ക്ക് തന്നെ പരിചയപ്പെടുത്തിയതും പ്രസ്ഥാനമാണ്. മതേതര രാഷ്ട്രീയത്തിന്റെ ആവശ്യകത ഉയര്ത്തി പിടിക്കാനാണ് വടകരയിലെ സ്ഥാനാര്ത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു.