
കൊച്ചി: ആലപ്പുഴയിൽ കെ സി വേണുഗോപാൽ ജയിച്ചാൽ രാജസ്ഥാനിൽ ബിജെപി രാജ്യസഭാ സീറ്റ് നേടുമെന്ന് മന്ത്രി പി രാജീവ്. രാജ്യസഭാ സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്താണ് കോൺഗ്രസ് മത്സരിക്കുന്നതെന്ന് പറഞ്ഞ പി രാജീവ് പത്മജയുടെ ബിജെപി പ്രവേശത്തിന്റെ പേരില് കെ മുരളീധരനെ പരിഹസിക്കുകയും ചെയ്തു. 'തൃശൂരിൽ പാരമ്പര്യമായി തോൽക്കുന്നത് കൊണ്ട് കുഴപ്പമില്ല. തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് സഹോദരിയെ തള്ളിപ്പറഞ്ഞത്. അല്ലെങ്കിൽ നീ എന്തിനാണ് ആദ്യം പോയത്, ഞാൻ ഇവിടില്ലേ എന്ന് ചോദിക്കുമായിരുന്നു'. പി രാജീവ് പറഞ്ഞു.
ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കുന്നത് പൂട്ടിയ അക്കൗണ്ട് തുറപ്പിക്കാനുള്ള രഹസ്യ ധാരണയുടെ ഭാഗമായാണ്. ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിന്നുള്ള എംഎൽഎയെ തന്നെ മത്സരിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. കേരളത്തിൽ നിന്ന് രണ്ടക്ക സീറ്റ് നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം യുഡിഎഫ് എംപിമാർ തങ്ങൾക്കൊപ്പം വരുമെന്ന ഉറപ്പിലാണെന്നും പി രാജീവ് പരിഹസിച്ചു.
'കേന്ദ്ര സർക്കാരിനെതിരെ ഇവരുടെ നാക്ക് അനങ്ങിയോ?'; കോൺഗ്രസ് എംപിമാരെ വിമർശിച്ച് മുഖ്യമന്ത്രി