ഡ്രൈവിങ്ങ് ടെസ്റ്റുകൾക്ക് നിയന്ത്രണം; പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ

ഇന്ന് മുതൽ ടെസ്റ്റുകളുടെ എണ്ണം 50 ആക്കി ചുരുക്കിയതാണ് പ്രതിഷേധത്തിന് കാരണം

dot image

കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പലയിടങ്ങളിലും പ്രതിഷേധം. ഒടുവിൽ പ്രതിഷേധം ഫലംകണ്ടു.നിലവിൽ സ്ലോട്ട് ലഭിച്ചവർക്കെല്ലാം ടെസ്റ്റ് നടത്താൻ ഗതാഗതമന്ത്രിയുടെ ഓഫീസ് അനുവാദം നല്കി. ഇന്ന് മുതൽ ടെസ്റ്റുകളുടെ എണ്ണം 50 ആക്കി ചുരുക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. എംവിഡി ഉദ്യോഗസ്ഥരെ തടഞ്ഞും പോകാതെ അനുവദിക്കാതെയും അപേക്ഷകർ നിലകൊണ്ടു.

പൊലീസ് പ്രതിഷേധ സ്ഥലത്തെത്തി പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും അപേക്ഷകർ വഴങ്ങിയില്ല. പൊലീസുമായി വാക്കേറ്റവും ഉണ്ടായി. ഒടുവിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ ഉത്തരവ് തിരുത്തി.കോഴിക്കോട് മുക്കത്ത് ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

മോന്സന് മാവുങ്കല് ചെയ്ത എല്ലാ കുറ്റവും കെ സുധാകരനും ബാധകം; കുരുക്കി കുറ്റപത്രം
dot image
To advertise here,contact us
dot image