
May 16, 2025
08:10 AM
മലപ്പുറം: മഞ്ചേരിയില് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര് മരിച്ചു. ഷഫീഖ്(40) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാട്ടുപന്നി കുറുകെ ചാടിയതോടെ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്ന്നാണ് ഓട്ടോ മറിഞ്ഞത്.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്ക്കെതിരെ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളില് ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്. കാട്ടുപോത്തിന്റെ ആക്രമത്തില് കര്ഷകന് മരിച്ച സംഭവത്തില് കക്കയത്ത് ഇന്ന് ഹര്ത്താലാണ്. അബ്രഹാമിന്റെ പോസ്റ്റുമോര്ട്ടം കോഴിക്കോട് മെഡിക്കല് കോളേജില് രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്കാരം നടക്കുക. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന് വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
വന്യജീവികള് ജനവാസ മേഖലയിലെത്തി അക്രമം നടത്തുന്നതില് വനംവകുപ്പിനെതിരെ അതിരൂക്ഷമായ വിമര്ശനമാണ് ഉയരുന്നത്. ഇന്നലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില് കക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. എല്ഡിഎഫും യുഡിഎഫും കക്കയത്ത് ഇന്ന് ഹര്ത്താല് പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില് കൊല്ലപ്പെട്ട അബ്രഹാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്കണമെന്നും ആവശ്യപ്പെട്ടു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലണം എന്ന് അബ്രഹാമിന്റെ മകന് പറഞ്ഞു. വേനല് കടുക്കുന്നതിനാലാണ് വന്യജീവികള് ജനവാസ മേഘലയിലേക്ക് ഇറങ്ങുന്നതെന്നും കരുതല് വേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്കി.
'ജനങ്ങള്ക്ക് സംരക്ഷണം ഒരുക്കാന് കഴിഞ്ഞില്ലെങ്കില് രാജിവെച്ച് പുറത്തുപോകണം': താമരശ്ശേരി ബിഷപ്പ്